Tuesday, October 4, 2011

കൃതികള്‍


 

 

 

1  പണം ഒഴുകിവരുമ്പോള്‍ നിങ്ങള്‍ എല്ലാം മറക്കുന്നു 

രാഷ്ട്രീയത്തില്‍ ഓര്‍മ്മ വലിയൊരു ഘടകമല്ല. രാഷ്ട്രീയം അഭിപ്രായം രൂപീകരിക്കുന്നത് സാമാന്യമായ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്.  അതുകൊണ്ട് ഒന്നിച്ചുനിന്നാല്‍ ആരെ വീഴ്ത്താം എന്നുള്ള നിലയിലേക്ക് സംഘടിതശക്തിയായി നിലനിന്നാലുള്ള ലാഭങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അണികളെ സംഘടിപ്പിച്ച് നിര്‍ത്തുന്നത്. അത് ഓരോതവണെയും സംഘടിപ്പിക്കുന്നത് ഓരോതരത്തിലാണ്. Read More

 

You are selling your credibility 

സാധനങ്ങള്‍ വിലപറയുന്നതുപോലെ രാജ്യത്തിനു വിലപറയുന്നു. അതാണ് ഭൂപടത്തിന്റെ അര്‍ത്ഥം. ഇത് തീര്‍ച്ചയായും ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നാണ്. മറ്റൊന്ന്, നമ്മുടെ പദ്ധതികളെയും നമ്മുടെ ഭാവിയെത്തന്നെയും ബാധിക്കുന്ന ഒന്നാണ്.  Read More..

 

3 ഒത്തുതീര്‍പ്പ് ഒരു വഞ്ചനയാണ് 

വളരെ നിരുപദ്രവകരമാണന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് വലിയ ഉപദ്രവം ഉണ്ടാക്കാം എന്ന്  മനസിലാക്കിയ  ഒരു ആഗോള മുതലാളിത്തം ഇവിടെയുണ്ട് എന്നും  ഇറാക്കിലെന്താണ് ഉപയോഗിക്കേണ്ടത്   മിസൈലാണെന്നും ഇന്ത്യയിലും കേരളത്തിലും  ഉപയോഗിക്കേണ്ടത്   അതല്ലഎന്നും ഗ്ലോബല്‍ ഫണ്ടിംങ്ങിന്റെ ഒരു ഭാഗമാണ് എന്നും അറിയുന്ന വളരെ ബുദ്ധിയുള്ള മുതലാളിത്തം , ഈ മുതലാളിത്തത്തെ തിരിച്ചറിയണം എന്നുപറഞ്ഞത് ഒരു കുറ്റമാണെങ്കില്‍  നമ്മുടെ കോഡുകള്‍ , അനുസരിച്ചു കുറ്റമാണെങ്കില്‍ അത്തരം പ്രവര്‍ത്തികള്‍ കുറ്റമല്ലാത്ത ഒരു സമുദായത്തിന് വേണ്ടി ജീവിക്കുകയാണ് നല്ലതെന്ന് ഞങ്ങള്‍ കരുതുന്നു. Read More..

 

4 സഖാക്കളെ നമുക്ക് കൂട്ടത്തോടെ രക്തസാക്ഷികളാവാം

'ആര്‍ക്കുവേണ്ടി പാര്‍ട്ടി' എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ 'പാര്‍ട്ടിക്കുവേണ്ടി' എന്ന വാക്കിനു അര്‍ത്ഥം ഇല്ല. അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയോ ആയ 'സ്വതന്ത്ര സ്ഥാപന'മാവുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും. അത് മനുഷ്യന്റെ ശത്രുവായിത്തീരും. നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മേ തല്ലാന്‍ ഉപയോഗിക്കുന്നതുപോലെയാണ് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.Read More.. 

 

5 അരവും കത്തിയും 

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റെതായ പ്രത്യയശാസ്ത്രപരമായ ജൈവ ഘടനയുണ്ട്. പിരസ്ഥാനത്തിന് പരിണാമ ഭേതങ്ങള്‍ ഉണ്ടാകുമ്പോഴും അതിന്‍രെ ജൈവഘടന നിലനിന്ന് കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. ഒരു ഇടതുപക്ഷപ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതായിത്തീരണമെന്ന് ആ പ്രസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. Read More..

 

6 നമുക്ക് നമ്മുടെ മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്യാം

 ജനങ്ങള്‍ക്ക് അണികള്‍ക്ക് കുറേക്കൂടി ഉണര്‍വുണ്ട്. ചില സമയത്ത് നേതാക്കള്‍ ജനങ്ങളെ നയിക്കും. പക്ഷേ, വേറെ ചിലപ്പോള്‍ ജനങ്ങള്‍ നേതാക്കളെ നയിക്കും. കേരളത്തിലെ അണികളെപ്പോലെ ഉണര്‍ന്ന അണികള്‍ ലോകത്തില്‍ ഒരു പ്രസ്ഥാനത്തിലുമില്ല. അതുകൊണ്ട് ചിലപ്പോള്‍ ഡോക്ടറെ ചികിത്സിക്കാവുന്ന രോഗികള്‍ ഉണ്ടാവും. ഒരുപാട് രോഗികള്‍ ഉണ്ടാവുമ്പോള്‍ 'ഡോക്ടറേ അതല്ല എന്റെ രോഗം' എന്ന് രോഗി തന്നെ പറയും.Read More..

 

സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന പൊതുപ്രവര്‍ത്തനം 

ഇരുപത്തഞ്ച് പെണ്‍കുട്ടികള്‍ കണ്ണൂര്‍ ആയുര്‍വ്വേദ കോളേജില്‍ പഠിച്ചിരുന്നു. രണ്ടോ മൂന്നോ ആണ്‍കുട്ടികളുമുണ്ടായിരുന്നു. അവിടുത്തെ സമരം മുഴുവന്‍ നടത്തിയിരുന്നത്, മതിലിന്റെ മുകളില്‍ കയറി പോസ്റ്ററൊട്ടിച്ചിരുന്നത് ഒക്കെ പെണ്‍കുട്ടികളാണ്. പക്ഷേ ആ 25 കുട്ടികളുടെ സമരം കേരളത്തിലെ വലിയ ഒരു സമരമായിതീര്‍ന്നു. ആ ആവേശം, ആ ദൃഢനിശ്ചയം കേരളത്തിലെ മറ്റൊരു സമരത്തിനും അക്കാലത്ത് ഉണ്ടായിരുന്നതേയില്ല. അതി കുറേ വര്‍ഷം മുന്‍പാണ്. നേരെ മറിച്ച് നിങ്ങള്‍ക്ക് പോസ്റ്ററൊട്ടിക്കാന്‍ ഇന്നൊരു പെണ്‍കുട്ടിയെയും മതിലിന്റെ മുകളില്‍ കയറ്റേണ്ടതില്ല.  Read More..


 

 

നമ്മുടെ ജീവിതം നാം തിരിച്ചുപിടിക്കുക 

പുതിയ മുതലാളിത്തത്തിന്റെ വിത്ത്, വ്യവസായമല്ല നിര്‍മ്മാണ ഉപകരണങ്ങളല്ല മറിച്ച് അതിന്റെയെല്ലാം വിത്തായിട്ടുള്ള പണമാണ് എന്നും പണംകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന പണം കൊടുത്ത് നിയന്ത്രിക്കാന്‍ കഴിയുന്ന എന്തും ഇവിടെ ഉണ്ട് എന്നും നമ്മുടെ ജീവിതരീതിയെയും ഭരണരീതിയെയും ചിന്താരീതിയെയും നിയന്ത്രിക്കുവാന്‍ പണം കൊണ്ട് കഴിയുമെന്നും ലോകമുതലാളിത്തം ഇന്ന് മനസ്സിലാക്കുന്നു.  Read More

 

 

9 അധിനിവേശ പ്രത്യയശാസ്ത്രവും സാമ്രാജ്യത്വ ഫണ്ടിങ്ങും 

എന്തുകൊണ്ടാണ് ജനകീയാസൂത്രണം വിശദീകരിക്കുന്തോറും ദുരൂഹമായിക്കൊണ്ടിരിക്കുത് ? എന്തുകൊണ്ടാണ് ഒരു ചൈനീസ് ബോക്‌സുപോലെ അഴിക്കുന്തോറും അത് അടഞ്ഞ് കൊണ്ടേയിരിക്കുന്നത് ?എന്തുകൊണ്ടാണ് ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍ ചോദ്യകര്‍ത്താവിനെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന്? ഇതെല്ലാ. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ജനകീയതയെ ഇത്ര അതാര്യമാക്കുവാന്‍ അസാമാന്യമായ കഴിവ് വേണം എന്ന് നമുക്കറിയാം. നാം സംസാരിക്കുന്നത് നമ്മുടെ ജനകീയത എങ്ങനെ ഫലത്തില്‍ ഒരു വൈദേശികത ആയിത്തീര്‍ന്നു എന്നാണ്. Read More..

 

 

10 നവകേരളം 

ഇന്ത്യയില്‍ അടിമത്തവും അടിമകളുടെ ഐക്യവും ഉറപ്പിച്ചത് ബ്രിട്ടീഷ് ഭരണമാണ് .അടിമകളുടെ അഭിമാനവും പ്രതിരോധവുമായിരുന്നു ദേശിയബോധം.സ്വാതന്ത്ര്യത്തിന്റെ വെളിച്ചം വീഴുമ്പോഴാണ് പലഭാഷകള്‍ സംസാരിക്കുന്ന പാവങ്ങളുടെ കൂട്ടമാണ് ഇന്ത്യക്കാര്‍ എന്നാ ബോധം ഉദിക്കുന്നത്.കേരളം മലയാളികളുടെ  മത്രുഭുമിയാണ് എന്ന ഉപബോധം.പുതിയ ഒരു തലപോരുതം കണ്ടെത്തുന്നതിനുള്ള ശ്രമമായിരുന്നു Read More...

 11ഒരു അപസ്വരത്തിന്റെ മുഴക്കം

 സാങ്കേതിക പണമുതലാളിത്തത്തിന്റെയും സാങ്കേതിക പ്രഭുത്വത്തിന്റെയും അല്ലെങ്കില്‍ സാങ്കേതിക സാമ്രാജ്യത്വത്തിന്റെയും ഇരയായി തീര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു ഭൂമിയിലാണ് നാം ഇന്ന് നില്‍ക്കുന്നത്. നമ്മുടെ ഇച്ഛകള്‍ നമ്മുടെ ചിന്തയുടെ വ്യാകരണങ്ങള്‍ ഇവയെല്ലാം തിരസ്‌ക്കരിക്കപ്പെടുകയും നമ്മുടെ ഇച്ഛകളും ലക്ഷ്യങ്ങളും നമ്മുടെ മേല്‍ വന്നുകയറുകയും ചെയ്യുന്ന ഒരു കാലം. ഇതിനൊരു കാരണം നാം ഏറെകാലമായി ഒരു കൊളോണിയല്‍ ജനതയായിരുന്നു എന്നതാകാം. ഞങ്ങളുടെ മുഖ്യമായ ഒരു കൊതി സ്വാതന്ത്ര്യവും മറ്റൊരു കൊതി പണവും ആയിരുന്നു. ദാരിദ്ര്യം ഉള്ള ഒരു ജനതക്ക് സ്വപ്നം കാണുവാനുള്ളത് പണമാണ് എന്ന് നമുക്കറിയാം.Read More..

 

 

11 എം.എന്‍.വിജയന്‍ മാഷിന്റെ ഉദ്ധരണികള്‍

'സമരങ്ങള്‍ നടക്കുമ്പോള്‍ പൊതുമുതലിന് നാശം ഉണ്ടാകും. ഇത് പ്രാചീനമായ ഒരു തെറ്റാണ്. ജനങ്ങളെ പ്രാന്ത് പിടിപ്പിക്കുന്ന ' പരിഷ്‌കാരങ്ങള്‍' നടപ്പാക്കുകയും സ്വസ്ഥവും സുരക്ഷിതവുമായ പ്രസ് ക്ലബുകളില്‍ ഇരുന്നു പൊതു മുതലിനെകുറിച്ച് വിലപിക്കുകയും ചെയ്യുന്നവര്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താണെന്നതിനെ കുറിച്ചും ഓര്‍ക്കേണ്ടതാണ്. പൊതുമുതല്‍ മന്ത്രിമാര്‍ക്ക് മാത്രം നശിപ്പിക്കാന്‍ ഉള്ളതാണെന്ന് നമ്മുടെ ഭരണ ഘടനയില്‍ പറഞ്ഞിട്ടില്ല. അടികൊണ്ടും വെടികൊണ്ടും അതിനിടെ തകര്‍ന്നത് ആളുകളുടെ ശരീരങ്ങള്‍ ആണ്. ഒരു രാജ്യത്തിന്റെ പൊതു മുതലില്‍ ജനങ്ങളും പെടും എന്ന വിനീത ബോധം ഭരിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്.' Read More..

 

വിജയന്‍ മാഷിന്റെ വീഡിയോകള്‍

Watch More...